ബദർ പടപ്പാട്ട്.
ഇശൽ: കൊള്ളാനബി
ഉരത്ത് യാ മൗലൾ ഉറൂബാ
ഉശിർയെങ്കൽ യാ ഹബീബാ
ഉദിമങ്കം താബ താബ യാ റസൂലുല്ലാ
പെരിയോൻ ഉമയ് ഇറക്കയ്
പേശും ജിൻ ഇൻസ് ഇടക്കയ്
പിരിശം റസൂലതാക്കയ് യാസഫിയള്ളാ
വരിശയ് റഹ്മത്തിൻ അള്ളാ
ബഅസാക്കിയുള്ളതല്ലാ
വരുത്തപ്പെടുത്താൻ അല്ല യാനജിയള്ളാ
തരിത്തപ്പൾ ദൂതർ ചൊന്നാർ
സവാദെ നീ ചൊന്നതുയെന്നാ
താഹാവെ യെങ്കൾ യെന്ന് സഫതിൽ സബഖാൽ
ഖത് താഹാ ഉങ്കളെത്തി.
ഖിദ് ഹാലെ വൊണ്ടുകുത്തി
ഖവായത്ത് കൈമശത്തിൽ ആകംയെങ്കിലുമെ
ഉദരം വല്ലാവരുത്തം ഉളവായി അതു നിമിത്തം
ഇളം നാൻ അതു പൊരുത്തം ആക്കിടാ നബിയേ
വിതം എൻ കൊതി ഉമൈതാൻ വിന്തത്തളിരിനൊത്ത
വീകം ബതനുമ്മൽ കുത്താൻ ആകും കൺമണിയേ
ചിതമുറ്റെ വായലർന്ത് സിദുഖാകും നീ മൊഴിന്ത്
ചെയ്തോ സവാദെവന്ത് ഉൻതനയി കൊതിപോൽ
കൊതിയെല്ലാം തീർക്കും മുത്തേ കുടവേലകൈ പിടിത്ത
കോൽ ഇങ്കേതാരും മെത്തെ ഈന്തിടയ് നബിതാൻ
മതിവേറ്റുരവായി ചേർത്തെ മനയിപുക്ക് താലോലിത്ത
മാഹിയേ നീർ ജഡത്തെ ളാഹിറാക്കിടുവീൻ
അതിനാർ അരികർക്കെല്ലാം അരിശം സവാദിൽ ദില്ലാൽ
അണിവിട്ടു അനക്കം വല്ലാ- ആർക്കും അപ്പൊളുതില്ല
ഉദിപ്പിൽ നിളൽകൾ അറ്റെ
ഉടലിൽ അണിയപ്പെട്ടെ ഉശർമ പുന്നാര ചട്ടയ്-
കേറ്റിടയ് നയിനാർ