Song: വെണ്ണക്കല്ലിൽ നിന്നെകൊത്തീ
Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: വിധു പ്രതാപ്,എം ജി രാധാകൃഷ്ണൻ,രാധികാ തിലക്
Film: പട്ടാളം
Malayalam Film Karaoke with Lyrics>>>
Vennakkallil_Ninne_Kothi malayalam Lyrics
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ
എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം
ഓഹോ.. ഓഹോ.. ഓഹോ.. ഓഹോ.. (വെണ്ണക്കല്ലിൽ...)
ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
ആരാണ്ടൊരുത്തൻ കെണി വെച്ചു പിടിച്ചൊരു കല്യാണം
അമ്മാനപ്പന്തലിട്ടത് നീലാകാശം
കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
അമ്മാനപ്പന്തലിട്ടത് നീലാകാശം
കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..)
ആമ്പൽ ചിലമ്പിലെ യണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരരയന്നത്തട്ടാൻ
കാക്കക്കറുമ്പികൾ അണിയിച്ചു കൊടുക്കും അരഞ്ഞാണം
ആമ്പൽ ചിലമ്പിലെ യണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരരയന്നത്തട്ടാൻ
കാക്കക്കറുമ്പികൾ അണിയിച്ചു കൊടുക്കും അരഞ്ഞാണം
കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ
മണിയറയിൽ പാ വിരിച്ചത് മുതുമുത്തശ്ശീ
കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ
മണിയറയിൽ പാ വിരിച്ചത് മുതുമുത്തശ്ശീ
ആരും ചാരാവാതിൽ ചാരി കാണാ മുത്തിൻ
മുത്തം വെയ്ക്കാലോ (വെണ്ണക്കല്ലിൽ..)
