home

Kai_Kudanna_Niraye-Karaoke Mp3

Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എസ് ജാനകി, കെ ജെ യേശുദാസ്
Film/album: മായാമയൂരം


Kai_Kudanna_Niraye_Malayalam Lyrics


ഗമനിധ ധനിസാ ധനിരീസസ. .

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും

മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം

കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും



Malayalam Film Song Karaoke with Lyrics