home

Kaathu_Kaathoru_Mazhayathu-Karaoke Mp3

Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: പുഷ്പവതി,സിത്താര
Film: നമ്മൾ


Kaathu_Kaathoru_Mazhayathu Mlayalam Lyricsകാത്തു കാത്തൊരു മഴയത്ത്
നനഞ്ഞു കുളിരണ മാടത്ത്
കറുത്ത രാവിൻ പടിയേറി
വെളുവെളുത്തൊരു രാത്താരം
ഓലവട്ട കിളിക്കൂട്ടിൽ വിരുന്നു വന്നത് കുയിലമ്മാ
ആലവട്ട ചിറകോടെ പറന്നു വന്നത് മയിലമ്മാ
ആറ്റുനോറ്റൊരു നിധിയാകെ കൈവന്നപോലെ
കാത്തു കാത്തൊരു__

ഇനി നമുക്കൊരുമിച്ചൊരടിപൊളി മേളം
കുടിലുകളുണരുമൊരുന്മാദം...
ഉയരുന്ന മതിലുകൾ അതിരുകളെന്തിന്
മനസ്സുകൾ ഒരുമിച്ചു പാടുമ്പോൾ
മദിക്കുന്നു മേലേ... ഓ..
മദിക്കുന്നു മേലേ ഇരമ്പുന്ന വാനം
തുറക്കാത്ത വാതിൽ.. തുറക്കുന്നു മണ്ണ്
ഇന്നലെ വീണൊരു മിഴിനീർ മായ്ക്കാൻ നീളുന്നു കൈകൾ
കാത്തു കാത്തൊരു__

ആരുമില്ലെന്നാരുമില്ലെന്നിടറിയ കനവിൽ
പേരു ചൊല്ലി വിളിക്കുന്നതാരാണോ..
ആളൊഴിഞ്ഞു കൂടൊഴിഞ്ഞു വീടൊഴിഞ്ഞ മനസ്സിൽ
ഞാനുമുണ്ടെന്നോതിയതാരാണോ...
നമുക്കുള്ളതല്ലോ..ഓ..ഓഹോ
നമുക്കുള്ളതല്ലോ കടൽക്കുമ്പിൾവെള്ളം
നമുക്കുള്ളതല്ലേ പിറക്കുന്ന തിങ്കൾ

കരയിൽ ഇനി നാം കണ്ണീരില്ലിനിയൊന്നാണു നമ്മൾ
കാത്തു കാത്തൊരു__