Music: അല്‍ഫോന്‍സ് ജോസഫ്
Singer: കാർത്തിക്ക്, ജ്യോത്സന
Film: മഞ്ഞുപോലൊരു പെണ്‍കുട്ടി
Ithile_Nee Enthe Vannilla Malayalam Lyrics
ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ..
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്
ഓമലേ....
ഇതിലേ നീ എന്തേ വന്നില്ലാ
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്....
പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി
കടലോരത്തലയാന്‍ നീ വന്നില്ലാ...
വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു്
പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ
വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം
മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ...
ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും
ആകാശത്താഴ്വരയില്‍ നീ വന്നില്ലാ..
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്
ഓമലേ.....
മൌനത്തിന്‍ ആഴത്തില്‍ അളവില്ലാ സ്വപ്‌നങ്ങള്‍
കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാം
പ്രണയത്തിന്‍ നീലിമയില്‍ എന്തേ നീ വന്നില്ലാ
എന്നോടൊത്തിതു വഴി നീ വന്നില്ലാ...
ഒരു പൂവിന്നിഷ്ടങ്ങള്‍ കുളിര്‍ ചൂടും നേരം
പുലര്‍മഞ്ഞിന്‍ തൂവലുമായ് നീ വന്നില്ലാ..
കിളിവാതില്‍ ചാരാതെ മിഴി രണ്ടും നീട്ടി
എതിര്‍ വാനച്ചന്ദ്രിക പോല്‍ നീ നിന്നില്ലാ
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ്
ജീവനേ...
ഇതിലേ നീ എന്തേ വന്നില്ലാ..
ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ..
പറയാതെന്‍ പിറകില്‍ നിന്നില്ലാ
അറിയാതെന്‍ നിഴലായ് ചേർന്നില്ലാ...
മിഴിയറിയാതെ....മൊഴിയറിയാതെ
കരളുകളേതോ മധുരം തേടുമ്പോള്‍ ...
ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ് ..