home

Ishttam_Ninnishttam_En-Film Karaoke Mp3

Music: അൽഫോൺസ് ജോസഫ്
Lyricist: സന്തോഷ് വർമ്മ
Singer: കാർത്തിക്മഞ്ജരി
Film: ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ


Ishttam_Ninnishttam_En_Kathiletho malayalam Lyrics



ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ
എന്നും ഞാൻ തേടും അഴകാർന്ന പെൺകിളീ
ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ
നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി
പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ

ഇഷ്ടം നിന്നിഷ്ടം___

മലരുകളിൽ നിറയും മധു മകുടം
ശലഭമതു നുകരും അനുനിമിഷം
അതിലുമതിമധുരം പ്രണയസുഖം
കരളുകളിൽ വഴിയും പുതിയ രസം
പുലരിമഴ നനയാമിനി ഓർമ്മ തൻ കനവിൽ
ഇരവിലിളവേൽക്കാം ഒരു പൊൻകിനാതളിരിൽ
ഇനി നിൻ വഴിയിൽ പൊന്നൂയലിടാൻ ഞാൻ അരികെ വരാം കിളിയേ
നിൻ ചിറകടികൾ കാതോർക്കുകയാണെൻ മാനസമീ വഴിയേ
ഇഷ്ടം നിന്നിഷ്ടം__

കവിതയല ഇളകും കളമൊഴിയോ
കനകമൊളി വിതറും നറുചിരിയോ
കവിളിണയിൽ ഉതിരും അരുണിമയോ
മുകിലഴകു നിറയും മുടിയഴകോ
ഇരുമനവുമൊന്നാക്കിയതേതു ചാരുതയോ
ഇരുവരിലുമോരോ പ്രിയ മോഹസാഗരമോ
അതിലോടി വരും തിര പാടി വരും അനുരാഗ രസം തരുമോ
അത് പെൺകിളി തൻ മണിവേണുവിലൂടൊരു പല്ലവിയായ് വരുമോ
ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ

ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ
എന്നും ഞാൻ തേടും അഴകാർന്ന പെൺകിളീ
ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ
നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി
പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ

ഇഷ്ടം നിന്നിഷ്ടം...


Malayalam Film Song Karaoke with Lyrics