Music:അലക്സ് പോൾ
Lyricist:വയലാർ ശരത്ചന്ദ്രവർമ്മ
Singer:ശ്വേത മോഹൻ
Film:ഹലോHello_Hello_Aval_Vilichu-Malayalam Lyrics
ഹലോ ഹലോ
ഹലോ ഹലോ അവൻ വിളിച്ചു
എന്റെ ഹൃദയാഭിലാഷം ഇതൾ വിരിച്ചു
എന്റെ ഹൃദയാഭിലാഷം ഇതൾ വിരിച്ചു
ഹലോ ഹലോ
ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2)
പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു
മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചൂ
കുറുമ്പൊന്നു മദിച്ചൂ ചെറുചില്ലയുലച്ചൂ(2)
നറുമഞ്ഞിൻ നിറദീപം കണ്ണടച്ചൂ
വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു (2)
പുക തിങ്ങുമിടനെഞ്ചു കരി പിടിച്ചു
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു(2)
മിഴി നീരും മഴ നീരും കൈ പിടിച്ചു
മിഴി നീരും മഴ നീരും കൈ പിടിച്ചു