Music:പുകഴേന്തി
Lyricist:പി ഭാസ്ക്കരൻ
Singer:എസ് ജാനകി
Film:വിത്തുകൾ
Gopura_Mukalil_Vasantha-Malayalam Song Lyrics
ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ
ഗോരോചനക്കുറി വരച്ചൂ - സഖീ
ഗോരോചനക്കുറി വരച്ചൂ
(ഗോപുര..)
അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
അന്തിനിലാവിൽ കുളിച്ചൂ (2)
(ഗോപുര..)
പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ
പ്രത്യക്ഷനായി സഖീ - അവൻ
പ്രത്യക്ഷനായി സഖീ
(പ്രദക്ഷിണ..)
വരമൊന്നും തന്നില്ല ഉരിയാടാൻ വ
പറയാതെ എന്തോ പറഞ്ഞു
(ഗോപുര..)
പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നൽകിയില്ലാ - പ്രേമ
നൈവേദ്യം നൽകിയില്ലാ
(പൂവും..)
നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ
നിറമാല മാത്രം ചാർത്തി
നിറമാല മാത്രം ചാർത്തി
(ഗോപുര..)