Music:എം ജി രാധാകൃഷ്ണൻ
Lyricist:എസ് രമേശൻ നായർ
Singer:കെ ജെ യേശുദാസ്
Film:രാക്കുയിലിൻ രാഗസദസ്സിൽ
Ethra_Pookalamini Malayalam Song Lyrics
എത്ര പൂക്കാലമിനി എത്ര മധുമാസമതിൽ
എത്ര നവരാത്രികളിലമ്മേ
നിൻ മുഖം തിങ്കളായ് പൂനിലാപാൽചൊരി-
ഞ്ഞെന്നിൽ വീണലിയുമെൻ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹകഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു
ഷണ്മുഖപ്രിയ രാഗമോ
എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതിൽ എത്ര വിധിവിളയാട്ടമിന്നും
കണ്ണുനീർ കുമ്പിളിൽ മുത്തുമായ്
വന്നു നീ മണ്ണിൽ വീണുരുകുമോ വീണ്ടും
അരചൻ ഇനിയും നിന്നെ എരിയും
തീയിൽ നിർത്തി അമൃതകലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ
ഷണ്മുഖപ്രിയ രാഗമോ
നിന്നിലെ പ്രേമഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീര
മണയുമൊരഴകിതു
ഷണ്മുഖപ്രിയ രാഗമോ
പധനിധ തകജനുധം
ധനിസനി തകജനുധം
നിസരിസ തകജനുധം ത
തകജനു തകധിമി
പധനിസനിധപമ
ഷണ്മുഖപ്രിയ രാഗമോ
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ..ആ..
മഗരിഗമ തരിഗിദതിന്നധിം
ആ ..ആ.. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ