home

Ente Peru Vilikkayano-Film Karaoke Mp3

Music: മോഹൻ സിത്താര
Lyrics: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ് -കെ എസ് ചിത്ര
Film: വർണ്ണക്കാഴ്ചകൾ




Ente Peru Vilikkayano Malayalam Lyrics


എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ
എന്റെ പേര് വിളിക്കയാണോ
നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം

ഓഹോ ഓ ഹോ
തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം
മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം
തുളുമ്പി നിന്നു മധുകണം
എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ

രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖിയെന്‍ മാറിലണയും
ഈ മുഹൂര്‍ത്തം അനശ്വരം
കറുത്ത രാവും വെളുത്ത പകലും
അരിയ കുങ്കുമ സന്ധ്യയില്‍
അരിയ കുങ്കുമ സന്ധ്യയില്‍

എന്റെ പേര് വിളിക്കയാണോ (ആ )
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ
നിന്റെ ഹൃദയ സ്പന്ദനം (ആ )
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ഓ ഹോ
ഓഹോ ഓ ഹോ
ഉഹും ഉഹും