home

Anuraga Vilochananayi-Film karaoke Mp3

Music: വിദ്യാസാഗർ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വി ശ്രീകുമാർശ്രേയ ഘോഷൽ
Film: നീലത്താമര




▶️Anuraga Vilochananayi Karaoke with Lyrics

Anuraga Vilochananayi Malayalam Lyrics



അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നിൽക്കും ചന്ദ്രനോ.. തിടുക്കം..
പതിനേഴിൻ പൗർണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേ തളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നിൽക്കും ചന്ദ്രനോ തിടുക്കം..
പലനാളായ് താഴെയിറങ്ങാൻ ഒരു തിടുക്കം..‍
(അനുരാഗ)

ഹോ...
കളിയും ചിരിയും നിറയും കനവിൽ ഇളനീരോഴുകി കുളിരിൽ‍...
തണലും വെയിലും പുണരും തൊടിയിൽ മിഴികൾ പായുന്നു കൊതിയിൽ..
കാണാതുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ.. പടവിൽ....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ...
(അനുരാഗ)

പുഴയും മഴയും തഴുകും സിരയിൽ പുളകം പതിവായ് നിറയേ..
മനസ്സിൻ നടയിൽ വിരിയാനിനിയും മറന്നോ നീ നീലമലരേ..
നാണം പൂത്തു പൂത്തു കൊഴിയേ
ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിൻ‍ ഗന്ധമോടേ രാക്കിനാവിൻ ചന്തമോടേ
വീണ്ടും ചേരില്ലേ...
(അനുരാഗ)

: