Song: അമ്മ മഴക്കാറിനു കൺ നിറഞ്ഞു
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: മാടമ്പി (2008)
▶️Karaoke with Lyrics Video
Amma Mazhakkarinu Malayalam Lyrics
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞൂ...
മണൽ മാ..യ്ക്കുമീ.. കാൽപ്പാ..ടുകൾ
തേടി നടന്നൊരൂ ജപസന്ധ്യേ
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ... നടവഴിയിൽ
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടേ.. വിളി കേൾക്കാ..ൻ
അമ്മേ.. സ്വയമെരിയാ..നൊരു
മന്ത്രദീക്ഷ തരുമോ..
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
നീ പകർന്നു നറുപാൽ തുളുമ്പുമൊരു
മൊഴിതൻ.. ചെറു ചിമിഴിൽ
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാ..ൻ കൊതിയല്ലേ..
അമ്മേ ഇനിയുണരാ..നൊരു
സ്നേഹഗാഥ തരുമോ..
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞൂ...
മണൽ മാ..യ്ക്കുമീ.. കാൽപ്പാ..ടുകൾ
തേടി നടന്നൊരൂ ജപസന്ധ്യേ
അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
ആ കണ്ണീരിൽ ഞാൻ നനഞ്ഞൂ..
