home

Oruvallam Ponnum Poovum-Karaoke Mp3

Song : Oru Vallam Ponnum Poovum
Music : S.P Venkitesh
Lyricis : Gireesh Puthenchery
Singer : M.G Sreekumar, Sujatha Mohan
Film : Minnaram

Lyrics
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും

ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും

ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തിളത്തിളങ്ങുന്നൊരിള നിലാവിന്റെ നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
ഇല വന്ദക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ


Malayalam Film Karaoke with Lyrics>>>