home

Mannil Njan Musafiranu-Rashee.mp3

Song: Mannil Njan Musafiranu
Album: ALLAH MERE THOUBA-VOL-2
Lyrics & Music: ABID KANNUR
Singer: RASHEE


▶️Mannil Njan Musafiranu Karaoke with Lyrics



Mannil Njan Musafiranu Lyrics


മണ്ണിൽ ഞാൻ മുസാഫിറാണ്
മനസ്സിൽ എന്നും ഫിക്‌റാണ്
മണ്ണിൽ ഞാൻ മുസാഫിറാണ്
മനസ്സിൽ എന്നും ഫിക്‌റാണ്
മരണം ഈ മണ്ണിൽ തന്നെയാണ്.....
ഖബറിലാണ് പിന്നെ ജീവിതം
അള്ളാ.....
ഓർക്കുമ്പോൾ നീറും ഖൽബകം
ഖബറിലാണ് പിന്നെ ജീവിതം
അള്ളാ.....
ഓർക്കുമ്പോൾ നീറും ഖൽബകം
മണ്ണിൽ ഞാൻ മുസാഫിറാണ്
മനസ്സിൽ എന്നും ഫിക്‌റാണ്

കാണുന്ന ലോകം നശ്വരമാ....ണ്
പരലോക വാ...സം അനശ്വരമാ...ണ്

കാണുന്ന ലോകം നശ്വരമാ....ണ്
പരലോക വാ...സം അനശ്വരമാ...ണ്
ദുനിയാവിൽ ഞാൻ ചെയ്ത അമൽ
ആഖിറം നാളിൽ എൻ കാവൽ
ഇരുലോക വിജയം നീ തരേണേ
തേടുന്നു നിന്നിൽ ജലാലേ
അള്ളാ......
തേട്ടം ഖബൂലാക്കിലാഹേ......

കോടാനു കോ...ടി
മനുഷ്യരിൽ ഞാനൊരുവൻ
കോടി ഗോളം കറക്കും
തമ്പുരാൻ നീയൊരുവൻ

കോടാനു കോ...ടി
മനുഷ്യരിൽ ഞാനൊരുവൻ
കോടി ഗോളം കറക്കും
തമ്പുരാൻ നീയൊരുവൻ
ജീവിത യാത്രയിൽ ഞാനേകൻ
ജീവൻ നൽകും നീയേകൻ
പകരം നിനക്കില്ലല്ലോ ആരും
നീയാണ് ജന്മം തന്നവൻ
അള്ളാ.....
നീയാണ് ജന്മം തന്നവൻ

മണ്ണിൽ ഞാൻ മുസാഫിറാണ്
മനസ്സിൽ എന്നും ഫിക്‌റാണ്
മണ്ണിൽ ഞാൻ മുസാഫിറാണ്
മനസ്സിൽ എന്നും ഫിക്‌റാണ്
മരണം ഈ മണ്ണിൽ തന്നെയാണ്.....
ഖബറിലാണ് പിന്നെ ജീവിതം
അള്ളാ.....
ഓർക്കുമ്പോൾ നീറും ഖൽബകം
ഖബറിലാണ് പിന്നെ ജീവിതം
അള്ളാ.....
ഓർക്കുമ്പോൾ നീറും ഖൽബകം