home

Kannipalunke-Film Mappila Song

Song: കന്നിപ്പളുങ്കേ പൊന്നുംകിനാവേ
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: പി സുശീല,കോറസ്
Film: അങ്ങാടി


DOWNLOAD SONG
▶️Kannippalunke karaoke with Lyrics

Kannippalunke Malayalam Lyrics


കന്നിപ്പളുങ്കേ പൊന്നുംകിനാവേ
സുന്ദരി പുന്നാരേ
കൺമണിക്കെന്തിനീ കള്ളപ്പരിഭവം
കല്യാണരാവല്ലേ
ഇത് കല്യാണ രാവല്ലേ
(കന്നിപ്പളുങ്കേ )
കാതിൽ തുലുങ്കിയും കുഞ്ഞിയലിക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടൻഗനമാരുടെ
ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ, പിന്നെ
എന്തിനീ കള്ളനാണം
നിനക്കെന്തിനീ കള്ളനാണം ( കന്നിപ്പളുങ്കേ..)

കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിലിൽ നീ
മുട്ടി വിളിക്കുമ്പോൾ (2)
മാർ മൊട്ടുകൾ പൂക്കുമ്പോൾ
കവിൾ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കന് കിക്കിളി മുത്തം
നൽകാതൊക്കുകയില്ലല്ലോ
മുത്തേ ഒക്കുകയില്ലല്ലോ

തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖമുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടയ്ക്കുമ്പോൾ
മണവാളനണയ്ക്കുമ്പോൾ
നിൻ മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ
(കന്നിപ്പളുങ്കേ..)