Song: മാനിമ്പ പൂമോളെ കല്യാണം
Manimba Poo Mole Kalyanam Malayalam Lyrics
മാനിമ്പ പൂമോളെ കല്യാണം
മണി മാരനുമൊത്തിത നല്ലോണം
മാനിതാ നാടിന്റെ പുന്നാരം
സഖി മാരൊത്തു കൂടിയുൾ കിന്നാരം
മാനിമ്പ പൂമോളെ കല്യാണം
മണി മാരനുമൊത്തിത നല്ലോണം
മാനിതാ നാടിന്റെ പുന്നാരം
സഖി മാരൊത്തു കൂടിയുൾ കിന്നാരം
പാട്ടുകള്‍ രാഗമില്‍ പാടുന്നു
കൂട്ടു കുടുംബങ്ങളൊത്തിത കൂടുന്നു
കൌതുകമേറിടും പൊന്നാലെ
മിന്നും പട്ടു ലിബാസുകളുംചേലെ....
മല്ലിക മാരന്‍ വരും നേരം
ഒരു മാണിക്യ ചെപ്പുണ്ടതില്‍ ഹാരം
മിന്നി തിളങ്ങീടും സ്തംഹാരം
സര്‍വ വേഷ വിതാന പരിഷ്കാരം
മാനിമ്പ പൂമോളെ കല്യാണം
മണി മാരനുമൊത്തിത നല്ലോണം
മാനിതാ നാടിന്റെ പുന്നാരം
സഖി മാരൊത്തു കൂടിയുൾ കിന്നാരം
മുല്ല മലർ മണം കാറ്റൂതി
കാളി മുന്നിലിരുന്നു നിക്കാഹോതി
ഇന്ന് മുതൽ ഇരുവർ പാതി
എല്ലാം വീതിച്ചെടുത്തിടണം നേതി
ഉമ്മയും ബാപ്പയും എല്ലാരും
നിന്നെ ആശീർവദിച്ചിടും നാളിന്നേ
ആരംഭ മാരന്റെ പെണ്ണായി
ഇന്ന് ആറ്റപ്പൂ ബീവി സുറൂറായി
മാനിമ്പ പൂമോളെ കല്യാണം
മണി മാരനുമൊത്തിത നല്ലോണം
മാനിതാ നാടിന്റെ പുന്നാരം
സഖി മാരൊത്തു കൂടിയുൾ കിന്നാരം
എന്നും ഇവരൊത്ത് വാഴാനും
നന്മ തിന്മകൾ പങ്കു വഹിക്കാനും
ഏക ഇലാഹെ നീ എന്നാളും
ദിനം ദുനിയാവ് ഇവർക്ക് നടും നാളും
എന്നും ഇവരൊത്ത് വാഴാനും
നന്മ തിന്മകൾ പങ്കു വഹിക്കാനും
ഏക ഇലാഹെ നീ എന്നാളും
ദിനം ദുനിയാവ് ഇവർക്ക് നടും നാളും
മാനിമ്പ പൂമോളെ കല്യാണം
മണി മാരനുമൊത്തിത നല്ലോണം
മാനിതാ നാടിന്റെ പുന്നാരം
സഖി മാരൊത്തു കൂടിയുൾ കിന്നാരം
