Singer : SAKEER ALUVA HEMALATHA
Music : JALEEM K BAV
LYRICS : SAYAN
▶️Thenmavin Thanalathu Karaoke with Lyrics
Thenmavin Thanalathu Malayalam Lyrics
Male Song Lyrics
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
നാണത്തിൻ തട്ടമണിഞ്ഞൊരു
സുന്ദരി മാനേ..
പേരെന്തെന്നോതുമ്പോൾ
വീടേതെന്നോതുമ്പോൾ
നാരങ്ങാ കവിള് തുടുക്കണതെന്തിന് പൂവേ..
നീ ഒന്ന് ചിരിക്കുമ്പോൾ
തേൻ മുത്ത് കിലുങ്ങുമ്പോൾ
ഈ നെഞ്ചിനകത്താകെ
പാൽ പായസ മഴയാണേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
നാണത്തിൻ തട്ടമണിഞ്ഞൊരു
സുന്ദരി മാനേ..
കളിയാക്കുമ്പോൾ കരയും...
കളിയാക്കുമ്പോൾ കരയും
നെഞ്ചിലെ മഞ്ചാടി
കഴിയില്ലൊരു നാളും
നിന്നെ മറന്നീടാൻ
പല നാളായ് മനസ്സിന്റെ
ചെപ്പിലൊളിച്ചവളേ..
പവിഴപ്പൂ മെയ്യിൽ
ഒന്ന് തൊടട്ടെ ഞാ...ൻ
പൂ കാതിലൊതീടാം....
പൂ മൈനേ ഞാൻ മെല്ലേ....
നീ എന്റെ കൺകളിൽ
പൊൻ കിനാവാണേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
നാണത്തിൻ തട്ടമണിഞ്ഞൊരു
സുന്ദരി മാനേ..
വാലിട്ടെഴുതിയ കണ്ണാ....ൽ
വാലിട്ടെഴുതിയ കണ്ണാൽ നീ
എന്നെ മയക്കുമ്പോൾ
പ്രേമ കടലാകും
എന്നുടെ ഖൽബാകെ
മുല്ലപ്പൂവുകൾ ചൂടും
കാർമുടി കാണുമ്പോൾ
വർണ്ണ തേൻ വണ്ടായ്
വന്നണയാൻ മോഹം
പഞ്ചാര പുഴ പോലെ...
പതിനാലാം പിറ പോലേ...
നീ എന്റെ മനസ്സിലെ സുന്ദരിയല്ലേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
നാണത്തിൻ തട്ടമണിഞ്ഞൊരു
സുന്ദരി മാനേ..
പേരെന്തെന്നോതുമ്പോൾ
വീടേതെന്നോതുമ്പോൾ
നാരങ്ങാ കവിള് തുടുക്കണതെന്തിന് പൂവേ
നീ ഒന്ന് ചിരിക്കുമ്പോൾ
തേൻ മുത്ത് കിലുങ്ങുമ്പോൾ
ഈ നെഞ്ചിനകത്താകെ
പാൽ പായസ മഴയാണേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
നാണത്തിൻ തട്ടമണിഞ്ഞൊരു
സുന്ദരി മാനേ..
Female Song Lyrics
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
സ്നേഹത്തിൻ മുത്തുകളേകിയ
പൊന്നു നിലാ..വേ..
പേരെന്തെന്നറിയാതെ
നാടേതെന്നറിയാതെ
ഞാനെന്നും ഖൽബിലുറക്കിയ കുഞ്ഞു കിനാവേ..
നീ മെല്ലേ വിളിക്കുമ്പോൾ
തേൻ കിസ്സകൾ ചൊല്ലുമ്പോൾ
ഈ നെഞ്ചിനകത്താകെ
പാൽ പായസ മഴയാണേ..
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
സ്നേഹത്തിൻ മുത്തുകളേകിയ
പൊന്നു നിലാ..വേ..
കളിവാക്കോതിയടുക്കും ...
കളിവാക്കോതിയടുക്കും
കണ്ണിലെ സുൽത്താനേ
കഴിയില്ലൊരു നാളും
നിന്നെ മറന്നീടാൻ
പല നാളായ് മനസ്സിന്റെ
ചെപ്പിലൊളിച്ചവനെ
പകരാൻ ഈ ഖൽബിൽ
മധുരം കരുതീ ഞാ..ൻ
കാണും കിനാവെല്ലാം....
പൊൻ മാനെ നീയല്ലേ...
നീ എന്റെ മനസ്സിന്റെ
പാൽകുടമല്ലേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
സ്നേഹത്തിൻ മുത്തുകളേകിയ
പൊന്നു നിലാ..വേ..
വാതിൽ പടിയിൽ നിന്നേ....
വാതിൽ പടിയിൽ നിന്നേ
ഞാൻ നോക്കിയിരിക്കുമ്പോൾ
പ്രേമ കുട ചൂടും
എന്നിലെ സ്വപ്‌നങ്ങൾ
കാണുമ്പോൾ അറിയാതെ
ഒരു നാണമുണർന്നീടും
മാറിൽ ചേർന്നീടാൻ
ഒന്ന് കൊതിച്ചീടും
പൊന്നാരെ നീയല്ലേ....
എന്നാണോ നീ കണ്ണിൽ
നീ എന്റേതല്ലേ സ്നേഹ നിലാവേ
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
സ്നേഹത്തിൻ മുത്തുകളേകിയ
പൊന്നു നിലാ..വേ..
പേരെന്തെന്നറിയാതെ
നാടേതെന്നറിയാതെ
ഞാനെന്നും ഖൽബിലുറക്കിയ കുഞ്ഞു കിനാവേ..
നീ മെല്ലേ വിളിക്കുമ്പോൾ
തേൻ കിസ്സകൾ ചൊല്ലുമ്പോൾ
ഈ നെഞ്ചിനകത്താകെ
പാൽ പായസ മഴയാണേ..
തേൻ മാവിൻ തണലത്ത്
കൈതപ്പൂങ്കാറ്റത്ത്
സ്നേഹത്തിൻ മുത്തുകളേകിയ
പൊന്നു നിലാ..വേ..
Singers Mappila Song Collection
Kannur_Shareef_SongsSaleem Kodathur_Songs
Shafi_Kollam_Songs
Afsal_Songs
Thanseer_Songs
Aasif_Kappad_Songs
Moosa Eranjoli_Songs
Peer_Muhammed_Songs
Vidhu_Prathap_Songs
MG.Sree_Kumar_Songs
Rahana_Songs
Vilayil_Faseela_Songs
Ramla_Beegum_Songs
Sindhu_Prem_Kumar_Songs
K.S.Chithra_Oppana_Songs
Sujatha_Songs
Oppana_Songs
Old_Mappila_Songs
Album_Songs
Mappila_Song_Collection
Film_Mappila_Song
Festival_Song