Song: മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
Lyricist: O Abu Master
Original Singer:M. P. Ummerkutty, Renu Shankar
Makkathe Rajathiyay Karaoke with Lyrics
Makkthe Rajathiyay Malayalam Lyrics
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബീ
മുന്തി മുഹമ്മദിനെ വേൾക്കാനെന്തജബള്ളാ
മാലിനി മണിയായ ഖദീജാബി ചുളുവിലായ്
സമ്മതം തേടുന്നെ
സന്തോഷം പേറുന്നേ...
സുസ്ഥിരമിൽ മിക ദൂദനെ വിട്ട്
സ്ഥിതിഗതി അഹ്മദിനെ അറിവിത്ത്
സുബ്ഹാനവനുടെ വിധിപോലൊത്ത്
മുല്ലപ്പൂ ഭാഷാംഗത്തിൽ തോഴിയാൾ പറയുന്നു
മെല്ലെ മുഹമ്മദും ശ്രദ്ധിച്ചു കേൾക്കുന്നു മന്ത്രിക്കും മട്ടിലൊരു മറുപടി പറയുന്നു
പുഞ്ചിരി തൂകുന്നെ
നാണം കുണുങ്ങുന്നേ..
(മക്കത്തെ രാജാത്തിയായ്)
അബ്ബാസിൻ മകൻ ഹംസത്തെന്നോർ അത്തരമുള്ളവർ ഒത്തൊരുമിത്ത്
എത്തി ഖുവൈലിദൊരീ തരമൊത്ത്
ആരംഭ മകൾ ആറ്റൽ ബീവി ഖദീജാനെ
അബ്ദുള്ളാവിന്റെ മകന്നിണയാക്കി കൊടുക്കാനെ
ആനന്ദം ഖുവൈലിദിൽ സമ്മതം അരുളുന്നു
പഞ്ചാര കുന്നിൻ മേൽ തേൻ മഴ ചാറുന്നേ....
(മക്കത്തെ രാജാതിയായി)
പൂത്തൊരു പുഞ്ചിരി ചന്ദിരനൊത്ത്
ബീവി ഖദീജ ചുണ്ട് തുടിത്ത് ബീരിത മേനിയിൽ മൊഞ്ച് പെരുത്ത്
മണവാളൻ മണം കൊള്ളാൻ മാനസം കൊതിക്കുന്നെ
മണവാട്ടി ചമയുവാൻ ഖദീജ ബി തിരക്കുന്നെ
മേലായ പടച്ചോന്റെ വിധി വന്ന് പുലരുന്നെ
എല്ലാരും എത്തുന്നേ
ഖൽബ് തുടിക്കുന്നേ..
(മക്കത്തെ രാജാതിയായി)
