▶️Ellam Ariyum Nadha Karaoke with Lyrics Video
Malayalam Lyrics
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ...
ശുക്‌റുമുരയുന്നേ....
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ...
ശുക്‌റുമുരയുന്നേ...
അന ശാഹിദി ശാഹിദി ഹംദി
അള്ളാ ആലിമു കുല്ലിബി ശൈഹിം
അന അഹ് മദു വക്തി വഹീ
അന ആലിമു നിഹ് മള്ളാ
അന അഷ്‌കുറു നിഹ് മള്ളാ
നിലയില്ലാത്തൊരു കണ്ണീർ കടലിൽ
തുഴയില്ലാത്തൊരു പൂന്തോണി
ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
വേഴാമ്പൽ കിളി ഞാനാണേ
നിലയില്ലാത്തൊരു കണ്ണീർ കടലിൽ
തുഴയില്ലാത്തൊരു പൂന്തോണി
ദുഃഖം മാത്രം കൂട്ടിന്നുള്ളൊരു
വേഴാമ്പൽ കിളി ഞാനാണേ
ഇല്ല റഹീമേ നീയൊഴികെ
സാന്ത്വനമേകാൻ തണൽവേറെ
ഇല്ല ജലാലേ നീയൊഴികെ
അഭയസ്ഥാനം ഇനി വേറെ
കൈകൾ കൂപ്പിടാം
സദയം ഞാൻ നിന്നിൽ
ശിരസ്സ് നമിച്ചീടാം
സദയം ഞാൻ നിന്നിൽ
അന ശാഹിദി ശാഹിദി ഹംദി
അള്ളാ ആലിമു കുല്ലിബി ശൈഹിം
അന അഹ് മദു വക്തി വഹീ
അന ആലിമു നിഹ് മള്ളാ
അന അഷ്‌കുറു നിഹ് മള്ളാ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ...
ശുക്‌റുമുരയുന്നേ....
എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
എന്നിൽ ദുഃഖം കൂടണയുമ്പോൾ
ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
എന്നിൽ ദുഃഖം കൂടണയുമ്പോൾ
ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
മാറിടുമെൻ ധൃഡ ദുഃഖങ്ങൾ
നിൻമുന്നിൽ വീണു കരഞ്ഞു പറഞ്ഞാൽ
കണ്ണീർ മഴയും പെയ്തൊഴിയും
കൈകൾ കൂപ്പിടാം....
സദയം ഞാൻ നിന്നിൽ
ശിരസ്സ് നമിച്ചീടാം....
സദയം ഞാൻ നിന്നിൽ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ...
ശുക്‌റുമുരയുന്നേ....
അന ശാഹിദി ശാഹിദി ഹംദി
അള്ളാ ആലിമു കുല്ലിബി ശൈഹിം
അന അഹ് മദു വക്തി വഹീ
അന ആലിമു നിഹ് മള്ളാ
അന അഷ്‌കുറു നിഹ് മള്ളാ
എല്ലാം അറിയും നാഥാ
എന്നിൽ ഗുണവും നൽകും നാഥാ
സബ് വക്തിലും വാഴ്ത്തുന്നെ
ഞാൻ നിന്നെ വാഴ്‌ത്തുന്നേ...
ശുക്‌റുമുരയുന്നേ...