home

Pathinezinte Poonkaralil-Film Karaoke

Song: പതിനേഴിന്റെ പൂങ്കരളിൽ
Music: മോഹൻ സിത്താര
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കബീർ & ശ്രേയ ഘോഷൽ
Film: വെള്ളരിപ്രാവിന്റെ ചങ്ങാതി 2011

DOWNLOAD KARAOKE

Pathinezhinte Poonkaralil Karaoke with Lyrics Video

Malayalam Lyrics

ഹും... ഹും... ഹും........ആഹഹാ...തെന്താണ്

പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്ത് നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ.. പനിനീർച്ചെടിയോ പാൽമുല്ലകളോ..
പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്ത് നീ തൊട്ട മറുകാണ്
ഹോഹോ ഹോ..... ഹഹ ഹാ.....
ഹോഹോ ഹോ..... ഹഹ ഹാ.....

അഴകില്ലേ .. അഴകില്ലേ.. ചെമ്പൂവിന്നൊരഴകില്ലേ...
അതിലേറെ അതിലേറെ നിന്നെക്കാണാനഴകല്ലേ...
വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേ വാ..
ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ..
മനസ്സിലെ തോട്ടം കാണാൻ വാ
ഒഹഹോ.. ആഹഹാ...
ഒഹഹോ.. ആഹഹാ...
നേരത്തെ നേരത്തെ ഞാൻ പോരാം ...
പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്ത് നീ തൊട്ട മറുകാണ്

മണമില്ലേ.. മണമില്ലേ.. വെൺപൂവേകും മണമില്ലേ...
അതിലേറെ കുളിരല്ലേ പെൺപൂവേ നിൻ മണമല്ലേ...
ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ..
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
വിയർക്കുമൊരെന്നെ വീശാൻ വാ...
ആഹഹാ... ആഹഹാ...
ഒഹഹോ.. ആഹഹാ...
പാടത്ത് ഞാനില്ലേ നിൻ കൂടെ

പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്ത് നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ പനിനീർച്ചെടിയോ പാൽമുല്ലകളോ
പ്രേമം പണ്ടെ വരച്ചിട്ട പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്ത് നീ തൊട്ട മറുകാണ്