home

Mailanchi Kombodichu-Rahna


Mailanchi Kombodichu Karaoke with Lyrics



Mailanchi Kompodichu Malayalam Lyrics


മൈലാഞ്ചി കൊമ്പൊടിച്ച്
നീട്ടി വലിച്ചരച്ച്
കൈക്ക് നീ ചപ്പമിട് പെണ്ണെ.. നീണ്ട
മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ..
മൈലാഞ്ചി കൊമ്പൊടിച്ച്
നീട്ടി വലിച്ചരച്ച്
കൈക്ക് നീ ചപ്പമിട് പെണ്ണെ.. നീണ്ട
മൈ കണ്ണാൽ ഊഞ്ഞാലാടും പെണ്ണെ..
പച്ച പനംതത്തമ്മ
ചാർത്തായ് എഴുതി തന്ന
ചെഞ്ചുണ്ടിൽ പാട്ടുണ്ടോടി
പൊന്നേ.. മിന്നും
പൊൻ ചപ്പ തട്ടമിട്ട പെണ്ണെ


മണി മാരനിന്നറ കൂടും
മധുമതി പൂത്ത് രാക്കിളി പാടും
പുതുതായ സ്വപ്നം ചൂടും
പല മയിലായി നിൻ കരളാടും

കൈ മുട്ടി പാടെടി മെയ്മറന്നാടെടി
കളിയെടി ചിരിയെടി കരളിൽ തിരിയടി

തങ്കകസവണിഞ്ഞ്

തങ്കകസവണിഞ്ഞ്
ലങ്കുന്ന കിനാവുമ്മല്
ഏഴാനാകാശം കാണുന്നോളെ..
മാ രി വില്ലാലെ പൂവമ്പെയ്യുന്നോളെ

തരമൊത്ത മാപ്പിളക്ക് തക്കാരം
കൊടുക്കുമ്പം ഖൽബുമ്മല്
തേനുറ്റിക്ക് മോളെ... വാക്കിൽ
പഞ്ചാര കലക്കെടി മോളെ..


ഒളി നോക്ക് കൊണ്ട് മയക്ക്
കൊതി മധു വാക്ക് കൊണ്ട് കറക്ക്
ചിരി കൊണ്ട് ചെപ്പ് കിലുക്ക്
മിഴി മുനയാലെ മാടി വിളിക്ക്
സുന്ദര ബീവിക്ക് ഇന്നത്തെ മോന്തിക്ക്‌
പന്തിരണ്ടാനക്ക് പൊന്നുണ്ട് പൂതിക്ക്‌
മൈലാഞ്ചി കൊമ്പൊടിച്ചു