Song: കിനാവിന്റെ കൂടിൻ കവാടം തുറന്നു
രചന : പി.കെ.ഗോപി
സംഗീതം : ജോൺസൺ
ആലാപനം : ജി.വേണുഗോപാൽ
ചിത്രം : ശുഭയാത്ര (1990)

DOWNLOAD KARAOKE
▶️Karaoke with Lyrics Video
Kinavinte Koodin Kavadam malayalam Lyrics
കിനാവിന്റെ കൂടിൻ കവാടം തുറന്നു
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേ കാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
തീർത്ഥം തുളുമ്പും മൃദുസ്മേര സൂനങ്ങളിൽ
ആലോലമാടും ഇളം കാ..റ്റു സംഗീതമാ..യ്
പ്രാണനിൽ..... പ്രാണനിൽ.. വേറിടുന്നു ജീവസൌഭാഗ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാൻ
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേ കാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
നാണം വിടർന്നു മുഖശ്രീയിലാമോദമാ..യ്
ആപാദചൂഡം പടരുന്ന രോമാഞ്ചമാ..യ്
പ്രാണനിൽ..... പ്രാണനിൽ.. പെയ്തിറങ്ങി സ്നേഹസായൂജ്യം
നിലാവേ വരൂ നീ ശുഭാശംസ നേരാൻ
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിന്റെ കൂടിൻ കവാടം തുറന്നു
സോപാനദീപം പ്രകാശം ചൊരിഞ്ഞു
