home

Baliperunnalinte Sandeshavumayi.mp3


▶️Bali Perunnalinte Karaoke_with_Video

Bali Perunnalinte Malayalam Lyrics

ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....
പൊന്നും ചരിതം
ചിരി തൂകി ഉറങ്ങുന്ന
മക്കം മദീനം നീ കണ്ടോ....
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....

കതിരൊളി ഉദിരും
കഹ്ബാ ശരീഫിന്റെ
കാഞ്ചനക മാനം നീ കണ്ടോ..
കതിരൊളി ഉദിരും
കഹ്ബാ ശരീഫിന്റെ
കാഞ്ചനക മാനം നീ കണ്ടോ..
മതിമുഖ മുടയാ മുത്ത് റസൂലിന്റെ
റൗളാ ശരീഫ് നീ കണ്ടോ
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....

ലക്ഷങ്ങൾ എത്തി മുത്തി മണക്കുന്ന
ഹജറുൽ അസ്‌വദ് ചുംബിച്ചോ...
ലക്ഷങ്ങൾ എത്തി മുത്തി മണക്കുന്ന
ഹജറുൽ അസ്‌വദ് ചുംബിച്ചോ...
അക്ഷയമായെന്നും നില നിന്നീടുന്ന
സംസം വെള്ളം നീ കുടിച്ചോ..
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....

വലിയോന്റെ ചിഹ്നം
മിന്നി തിളങ്ങുന്ന
ബലി മൃഗ കൂട്ടം നീ കണ്ടോ..
വലിയോന്റെ ചിഹ്നം
മിന്നി തിളങ്ങുന്ന
ബലി മൃഗ കൂട്ടം നീ കണ്ടോ..
ഒളിവോടെ അന്ന് ഇബ്‌റാഹിം
ഉരുവിട്ട തക്‌ബീറിൻ ധ്വനി
ഇന്നുമുണ്ടോ...
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....

വിട വാങ്ങലെന്ന
അന്ത്യ പ്രസംഗത്തിൻ
മാറ്റൊലി അറഫായിൽ
ഇന്നുമുണ്ടോ..
വിട വാങ്ങലെന്ന
അന്ത്യ പ്രസംഗത്തിൻ
മാറ്റൊലി അറഫായിൽ
ഇന്നുമുണ്ടോ..
ഉടയോന് സ്തോത്രം
ഉരുവിട്ട് നീങ്ങുന്ന
ജന ലക്ഷങ്ങളെ നീ കണ്ടോ..
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....
പൊന്നും ചരിതം
ചിരി തൂകി ഉറങ്ങുന്ന
മക്കം മദീനം നീ കണ്ടോ....
ബലി പെരുന്നാളിന്റെ സന്ദേശവുമായി
ഊളയിട്ടൂതുന്ന കാറ്റേ....