Song: സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
Music: ജി ദേവരാജൻ
Lyricist: എം ഡി രാജേന്ദ്രൻ
Singer: കെ ജെ യേശുദാസ്
Film: ശാലിനി എന്റെ കൂട്ടുകാരി (1980)
DOWNLOAD KARAOKE
Malayalam Karaoke with Lyrics
Sundari Nin Thumbu Kettiyitta Malayalam Lyrics
സുന്ദരീ... ആ... സുന്ദരീ ആ..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ.
നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ (2)
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ... ഒഴുകീ ഞാനറിയാതേ.. സുന്ദരീ..
(നിൻ തുമ്പുകെട്ടിയിട്ട)
മൃഗാങ്ക തരളിത മൃൺമയകിരണം
മഴയായ് തഴുകുമ്പോൾ (2)
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ.... ഞാനറിയാതെ..
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ.
നീ വന്നൂ.....
സുന്ദരീ..
സുന്ദരീ..
