Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: എൽ ആർ ഈശ്വരി & കോറസ് Film/album: കുട്ടിക്കുപ്പായം (1964)
DOWNLOAD KARAOKE
▶️Karaoke with Lyrics
Orukotta Ponnundallo Malayalam Lyrics
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖൽബിൻ മണിയേ കൽക്കണ്ടക്കനിയല്ലേ
(ഒരുകൊട്ട..)
അരിമുല്ല പൂവളപ്പില് പടച്ചവൻ വിരിയിച്ച തൂമലരല്ലേ
അഴകിന്റെ പൂന്തോപ്പിലാടാൻ വന്നൊരു മയിലല്ലേ (2)
കനകത്തിൻ നിറമുള്ള കാതിലണിയാൻ
കാതിലോല പൊന്നോല (2)
മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാൻ
മാങ്ങാത്താലി മണിത്താലി (2)
(ഒരുകൊട്ട...)
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തിമണക്കാനത്തറുവേണം (2)
തേന്മഴചൊരിയും ചിരികേട്ടീടാൻ
മാന്മിഴിയിങ്കലു മയ്യെഴുതേണം (2)
(ഒരുകൊട്ട.. .)
