Song: Ormayay Vidyalayam
Singer: Najmu Jalsa
Music: Najmu Jalsa
Lyrics _Sajeer Jalsa
>>>> Ormayay Vidyalayam Song Mp3
▶️Ormayay Vidyalayam Karaoke with Lyrics
Ormayay Vidyalayam malayalam Lyrics
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
തിരികെ വരില്ല ഇനി ആ
മധുരം നിറഞ്ഞ കാലം
മതിയാവുകില്ല ഒന്നും
ആ നല്ല നാള് പോലെ
കൊതിയേറിടുന്നു എന്നിൽ
ആ തണലിലൊത്തു ചേരാൻ
ശ്രുതി നീട്ടിടുന്നു മനമിൽ
ആ സൗഹൃദത്തിലലിയാൻ
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഹൃദയം നിറയും നിമിഷം
മൃദുവായ് തഴുകുന്ന നേരം
പതിവായ് അലയുന്നു
വെറുതേ...
വിരഹാദ്ര വഴിയിൽ തനിയെ..
അനുവാദമില്ലാതെ അനുരാഗവും
മുറിവേകി മനസ്സിൽ
മറമാടിയും
പുലരാത്ത രാവിന്ന്
കൂട്ടായതും
മായാത്ത താരങ്ങൾ കഥ
ചൊന്നതും
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
കദനം നിറയും മിഴികൾ..
കരയാൻ തുനിയും നിമിഷം
അരുതെന്ന് ചൊല്ലി ഹൃദയം
തളരില്ല എന്നോതി സദയം
അറിയാതെ നനയുന്നു
മിഴികൾ രണ്ടും
പിടയാതെ പിടയുന്നു
നെഞ്ചം എന്നും
നിഴലായി തെളിയുന്നു
ദിനവും മുന്നിൽ
സുഖമുള്ള നോവായി വിദ്യാലയം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
തിരികെ വരില്ല ഇനി ആ
മധുരം നിറഞ്ഞ കാലം
മതിയാവുകില്ല ഒന്നും
ആ നല്ല നാള് പോലെ
കൊതിയേറിടുന്നു എന്നിൽ
ആ തണലിലൊത്തു ചേരാൻ
ശ്രുതി നീട്ടിടുന്നു മനമിൽ
ആ സൗഹൃദത്തിലലിയാൻ
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം
ഓർമയായ് വിദ്യാലയം
മോഹമായ് ആ ജീവിതം