home

Orma Than Vasantha-Film karaoke

Song: ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
Music: ശ്യാം
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film: ഡെയ്സി (1988)



DOWNLOAD KARAOKE

▶️Karaoke with Lyrics Video

Ormathan Vasanth Malayalam Lyrics


ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ.. ഡെയ്സീ.. ഡെയ്സീ.. ലല ലല ലാ...
എവിടെ തിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ.. ഡെയ്സീ.. ഡെയ്സീ.. ലല ലല ലാ...
ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

നിനവിലും ഉണർവിലും നിദ്രയിൽ പോലും
ഒരു സ്വപ്നം മാത്രം....
ഒരു ദുഃഖം മാത്രം...
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
പ്രേമാർദ്രയാം നിന്റെ നീല നേത്രങ്ങൾ
ഡെയ്സീ.. ഡെയ്സീ.. ഡെയ്സീ.. ലല ലല ലാ...

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം

കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ
സവിധം വെടിഞ്ഞു...
പിന്നെ ഞാൻ എന്നും...
തലയിലെൻ സ്വന്തം ശവമഞ്ചമേന്തി
തലയിലെൻ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവിൽ അലയുന്നു നീളെ
ഡെയ്സീ.. ഡെയ്സീ.. ഡെയ്സീ.. ലല ലല ലാ...

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം