home

Nonthu Petta Mathavin-Saleem Kodathur Mp3

Song: നൊന്തു പെറ്റ മാതാവിൻ
Singer:സലിം കോടത്തൂർ


Download Song

▶️Nonthu Petta Mathavin Karaoke with Lyrics



Nonthu Petta Mathavin Malayalam Lyrics


നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ
എന്നിട്ടും ഉമ്മാന്റെ
കണ്ണ് നീർ കാണാതെ
കഴിയും സന്താനം
പെരുത്തില്ലയോ...
ഇതുപോൽ ഒരു പാപം
നാശമല്ലയോ...
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ

പത്തു മാസം ചുമന്ന്
പ്രസവിച്ചുമ്മാ..
ഓത്തു പള്ളി പ്രായം വരെ
ഒരു നൂറുമ്മാ
പത്തു മാസം ചുമന്ന്
പ്രസവിച്ചുമ്മാ..
ഓത്തു പള്ളി പ്രായം വരെ
ഒരു നൂറുമ്മാ
തന്നോളം വളർത്തി
വലുതാക്കി ഉമ്മ
കടലോളം സ്നേഹം
ചൊരിയും പൊന്നുമ്മാ
നീ ഉമ്മാക്ക് ഗുണം ചെയ്യണം...
നിന്റെ ഉമ്മാക്ക്
ദുആ ചെയ്യണം...
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ

അമ്മിഞ്ഞപ്പാൽ
പോലൊരമൃതുണ്ടോ..
ആ മടിത്തട്ട്‌ പോലെ
മെത്തയുണ്ടോ
അമ്മിഞ്ഞപ്പാൽ
പോലൊരമൃതുണ്ടോ..
ആ മടിത്തട്ട്‌ പോലെ
മെത്തയുണ്ടോ
ആ തിരു കാലടി
പാടിലെ സ്വർഗം
ഉമ്മാക്ക് മാത്രമുള്ള
മഹത്വമല്ലേ
നീ ഉമ്മയെ അനുസരിച്ചോ...
പൊന്നുമ്മയെ പരിചരിച്ചോ...
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ

അഞ്ചു നേരം
ഇരു കയ്യാൽ തേടുന്നുമ്മാ..
നെഞ്ചുരുകി നമുക്കായ്
കേഴും നൻമ
അഞ്ചു നേരം
ഇരു കയ്യാൽ തേടുന്നുമ്മാ..
നെഞ്ചുരുകി നമുക്കായ്
കേഴും നൻമ
ഉമ്മ തൻ വാത്സല്യം
പെരുമഴയായ് ചൊരിഞ്ഞിട്ടും
പാവമാം തങ്ക മനം
കാണാത്തവരെ
നാളെ ഒരു പാട്
കണ്ണീരൊഴുകും
സുഖ ജീവിതം
ചുവടു തെറ്റും

നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ
എന്നിട്ടും ഉമ്മാന്റെ
കണ്ണ് നീർ കാണാതെ
കഴിയും സന്താനം
പെരുത്തില്ലയോ...
ഇതുപോൽ ഒരു പാപം
നാശമല്ലയോ...
നൊന്തു പെറ്റ മാതാവിൻ
കടം വീട്ടുവാൻ
എന്തുണ്ടീ ദുനിയാവിൽ
പകരം വെക്കാൻ