home

Pattuduthu Munnil Vanna-Karaoke Mp3

Song: പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ
Music & Lyrics: ഷാഫി കൊല്ലം
Singer: ഷാഫി കൊല്ലം
Album: സ്വപ്നമായ് ദിൽറുബ



▶️Pattuduthu Munnil Vanna Karaoke with Lyrics



Pattuduthu Munnil Vanna malayalam Lyrics


പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ
നീ മുത്തുമാല കോർത്തു വെച്ചതാർക്കുവേണ്ടി
സ്വപ്നം കൊണ്ടു സ്വർഗം തീർത്ത ഖൽബിൽ
നീ ഇഷ്ടമാകെ കാത്തു വെച്ചതാർക്കുവേണ്ടി
ചൊല്ല് റജിലാ .... എന്റെറജിലാ...
ചൊല്ല് റജിലാ .... എന്റെറജിലാ...
പട്ടുടുത്ത്......
പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ
നീ മുത്തുമാല കോർത്തു
വെച്ചതാർക്കുവേണ്ടി..


വിരഹ ഭാരമേറുമെന്റെ ഹൃദയ വീഥിയിൽ
കുളിരായ് നിറയുവാൻ വന്നവളോ നീ..
പാതിരാവിൽ ഏകനായ് പാട്ടു മൂളുമെൻ
മനസ്സിൻ തേങ്ങലുകൾ കേട്ടിരുന്നുവോ
നീ ചാരെ വന്ന നേരം
മനസ്സാകെ പൂത്തുലഞ്ഞു
നീ ചാരെ വന്ന നേരം
മനസ്സാകെ പൂത്തുലഞ്ഞു
ഇനി ഒരിക്കലും എന്നിൽ നിന്നകലരുതേ
പട്ടുടുത്ത്....

പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ
നീ മുത്തുമാല കോർത്തു വെച്ചതാർക്കുവേണ്ടി
സ്വപ്നം കൊണ്ടു സ്വർഗം തീർത്ത ഖൽബിൽ
നീ ഇഷ്ടമാകെ കാത്തു വെച്ചതാർക്കുവേണ്ടി


ചൊല്ലുവാൻ മടിച്ച എന്റെ ആശ കേൾക്കുവാൻ
നിറയെ സ്നേഹങ്ങൾ പങ്കുവെക്കുവാൻ
ഇരുളു മൂടിടാതെയെന്റെ ജീവിതത്തിൽ
ഇനിയെന്നും നിലാവായി തെളിഞ്ഞിടുമോ
നീ മാഞ്ഞു പോയിടല്ലേ
എന്നെ ഏകനാക്കിടല്ലേ
നീ മാഞ്ഞു പോയിടല്ലേ
എന്നെ ഏകനാക്കിടല്ലേ
നിൻ പ്രിയനായ് എന്നെ
നീ ചേർക്ക് മുല്ലേ ...
പട്ടുടുത്ത്…

പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ
നീ മുത്തുമാല കോർത്തു വെച്ചതാർക്കുവേണ്ടി
സ്വപ്നം കൊണ്ടു സ്വർഗം തീർത്ത ഖൽബിൽ
നീ ഇഷ്ടമാകെ കാത്തു വെച്ചതാർക്കുവേണ്ടി..

പട്ടുടുത്ത്

Pattuduthu Song Mp3