home

Monjulla Pennalle-Karaoke Mp3

Song:മൊഞ്ചുള്ള പെണ്ണല്ലേ
album:Laila Majnu
singer:Vidhu Prathap
lyrics:Sudhamsu
misic:Sayan Anwar



Song Mp3

Monjulla Pennalle Karaoke with Lyrics



Monjulla Pennalle Malayalam Lyrics


മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
തരിവളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ

അഴകുള്ള രാവല്ലേ
കുളിരും നിലാവല്ലേ
അസർമുല്ല പൂ പോലെ
അരികത്തു നീയില്ലെ

കരിമിഴിയിണയിൽ
നാണത്തിന്റെ സുറുമയും എഴുതി
പൂമുഖത്ത് കസവൊളി തൂവും
തട്ടമൊന്നു മാറ്റുകയില്ലേ

മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
തരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ

ഉറുമാൽ തുന്നും കൈകളിൽ
അറബി പൊന്നിൻ മോതിരം
വെണ്ണക്കല്ലിൻ കാന്തിയിൽ
തങ്കക്കൊലുസിൻ ചിഞ്ചിലം

അരയിലെ വെള്ളി അരഞ്ഞാണം
ഇശലിൻ ശീലുകൾ പാടുമ്പോൾ
കാതിൽ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു ..

മണവാട്ടി ആവുകയില്ലേ
മധുരങ്ങൾ നൽകുകയില്ലേ
എൻ ആശ കിളിയല്ലേ
ഖൽബിലെ നിധിയല്ലേ ..

മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
തരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ


സുബർഗത്തിൻ തോപ്പിലെ
മുഹബ്ബത്തിൻ കനിയാണു നീ
കൈകൾ പൊത്തി ഒളിക്കല്ലേ
കള്ള കൺകോൺ എറിയല്ലേ

ഏഴാം ബഹറിൻ ചേലല്ലേ
വാർമഴവില്ലിൻ നിറമല്ലേ
മാറ്ററിയാത്തൊരു പൊന്നല്ലെ
മാറിൽ നിറയെ കനവല്ലേ

പനിനീരിൻ മലരല്ലേ
പതിനേഴിൻ വരവല്ലേ
ഖമറിന്റെ ഒളിയല്ലേ
കൽക്കണ്ട കനിയല്ലേ

മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
തരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ

അഴകുള്ള രാവല്ലേ
കുളിരും നിലാവല്ലേ
അസർമുല്ല പൂ പോലെ
അരികത്തു നീയില്ലെ

കരിമിഴിയിണയിൽ നാണത്തിന്റെ
സുറുമയുമെഴുതി പൂമുഖത്തു
കസവൊളി തൂകും
തട്ടമൊന്നു മാറ്റുകയില്ലേ

മൊഞ്ചുള്ള പെണ്ണല്ലേ
ചെഞ്ചുണ്ടിൽ തേനല്ലേ
തരി വളകൾ കിലുങ്ങും പോൽ
കൊഞ്ചുന്ന മൊഴിയല്ലേ