Song: കുഞ്ഞിക്കിളിയേ കൂടെവിടേ
Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: എം ജി ശ്രീകുമാർ
Film: ഇന്ദ്രജാലം
DOWNLOAD KARAOKE MP3
▶️Karaoke with Lyrics
Kunjikkiliye Koodevide Malayalam Lyrics
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
എന്റെ കൂട്ടിൽ നീ പോരാമോ
എന്നോടൊത്ത് നീ പാടാമോ
പാടത്തേ പൂനുള്ളാൻ
മാറത്തേ ചൂടേൽക്കാൻ
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
ആനക്കെടുപ്പതും പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമൽനിൻ സ്വപ്‌നങ്ങളിൽ
ആശയോടെ വന്നവൻ ഞാൻ
പാദസരങ്ങളണിഞ്ഞകിനാവേ പോരൂനീ
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
പാതിവിടർന്നോരീപ്പൂക്കളുമായ്
പാതിരയാരേയോ കാത്തുനിൽക്കേ
ഈ കടലിൻ കൈകളേതോ
നീർക്കിളിയേ താരാട്ടുമ്പോൾ
പാടിയണഞ്ഞകിനാവിനെ
മാറോടു ചേർത്തൂ ഞാൻ
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ
എന്റെ കൂട്ടിൽ നീ പോരാമോ
എന്നോടൊത്ത് നീ പാടാമോ
പാടത്തേ പൂനുള്ളാൻ
മാറത്തേ ചൂടേൽക്കാൻ
കുഞ്ഞിക്കിളിയേ കൂടെവിടേ
കുഞ്ഞോമനനിൻ കൂടെവിടെ