home

Kinavin Panthalil-Karaoke Mp3

Song:Kinavin Panthalil
Lyrics: Muthalib
Music: Ravi K Puram
Singer:Edappal Viswanath




Song Mp3

Kinavin Panthalil Karaoke with Lyrics


Kinavin Panthalil Malayalam Lyrics



കിനാവിൻ പന്തലിൽ
നിന്നെയും കാത്തു ഞാൻ
ദിനങ്ങൾ പൂവായ് കൊഴിയുന്നു.....
കണ്ണുനീരും തീരുന്നു.....
നീ വരുമെന്നോർത്തു ഞാൻ
മനസ്സിന്റെ മണിയറയിൽ
മരണംവരെ കാത്തിടും
നിൻ വരവിനായ് കാത്തിടും
കിനാവിൻ പന്തലിൽ
നിന്നെയും കാത്തു ഞാൻ

മോഹങ്ങൾ ഏറെ മനസ്സിൽ
വളരുകയാ...യ്
മൊഞ്ചേറും നിൻ മാറിൽ
തല ചായ്ക്കുവാൻ
സുഖ രാഗങ്ങൾ എന്നിൽ
നിറയുകയാ..യ്
സുമറാണി എന്നിൽ ചേർന്നാൽ
താരാട്ടുവാ..ൻ
കൊതിച്ചത് നിന്റെ അഴകല്ല പെണ്ണെ
നിൻ മനസ്സിന്റെ നന്മകൾ മാത്രം
നിൻ മനസ്സിന്റെ നന്മകൾ മാത്രം
കിനാവിൻ പന്തലിൽ
നിന്നെയും കാത്തു ഞാൻ

എന്നോർമ്മയിൽ എന്നും
നീ മാത്രം പെണ്ണേ
എൻ മിഴിയിൽ കാണും എല്ലാം
നിൻ രൂപം മാത്രം

നീ എന്നെ പിരിഞ്ഞാലും
മറക്കില്ല നിന്നെ ഞാൻ
മരണംവരെ നിന്നെ ഞാൻ
ഓർത്തു കഴിയും പൂവേ

അറിയാതെ നിന്നെ ഞാൻ ആശിച്ചുപോയി
അഴകേ എൻ ആശയെല്ലാം തീർത്തിടണേ.. നീ
അഴകേ എൻ ആശയെല്ലാം തീർത്തിടണേ.. നീ
കിനാവിൻ പന്തലിൽ
നിന്നെയും കാത്തു ഞാൻ
ദിനങ്ങൾ പൂവായ് കൊഴിയുന്നു.....
കണ്ണുനീരും തീരുന്നു.....
നീ വരുമെന്നോർത്തു ഞാൻ
മനസ്സിന്റെ മണിയറയിൽ
മരണംവരെ കാത്തിടും
നിൻ വരവിനായ് കാത്തിടും
കിനാവിൻ പന്തലിൽ
നിന്നെയും കാത്തു ഞാൻ