home

Kannam Thumpi-Film Karaoke

Song: കണ്ണാം തുമ്പീ പോരാമോ
Music: ഔസേപ്പച്ചൻ
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film: കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾം(1988)




DOWNLOAD KARAOKE
▶️Karaoke with Lyrics

Kannam Thumbi Poramo malayalam Lyrics



കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ പൂക്കാലം

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ

വെള്ളാം കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ...
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...
(കണ്ണാം തുമ്പീ...)

തിത്തൈ തിത്തൈ നൃത്തം വയ്ക്കും പൂന്തെന്നൽ
മുത്തം വയ്ക്കാനെത്തുന്നുണ്ടീ പല്ലക്കിൽ
എന്തെ തുള്ളാത്തു വാവേ വാവാച്ചി
തുമ്പ കുടങ്ങളിൽ തുള്ളി കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുക്കാരി
മിന്നി തിളങ്ങുമെൻ പൊന്നും കിനാക്കൾക്ക്
നിന്നെയാണോമനെ ഏറെയിഷ്ടം
ചുങ്കിരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ
(കണ്ണാം തുമ്പീ...)