home

Aalapanam Thedum Thaymanam-Film Karaoke


Alapanam Malayalam Lyrics

ചലച്ചിത്രം : എന്റെ സൂര്യപുത്രിക്ക്
സംഗീതം: ഇളയരാജ
വരികൾ: ബിച്ചു തിരുമല
പാടിയത്: കെ ജെ യേശുദാസ്, പി സുശീല , കെ എസ് ചിത്ര,


ആലാപനം....
തേടും തായ്മനം....
ആലാപനം തേടും തായ്മനം
വാരിളം പൂവേ..
ആരീരം പാടാം ..
താരിളം തേനേ ....
ആരിരോ ആരോ..
ആലാപനം തേടും തായ്മനം...

നീറി നീറി നെഞ്ചകം
പാടും രാഗം താനം പല്ലവി
സാധകം മറന്നതിൽ
തേടും മൂകം നീലാംബരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഒാമനേ അതിശയ സ്വര ബിന്ദുവായ്
എന്നും നിന്നെ മീട്ടാൻ
താനേ ഏറ്റു പാടാൻ
എന്നും നിന്നെ മീട്ടാൻ
താനേ ഏറ്റു പാടാൻ
ഒാ.. ഒാ..ഒാ..ഒാ...
ശ്രുതിയിടുമ്മോരു പെൺമനം..

ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ
ആരിരോ ആരോ..

ആദിതാളമായിയെൻ
കരതലമറിയാതെ നീ
ഇന്നുമേറെ ഒാർമ്മകൾ
പൊന്നും തേനും വയമ്പും തരും
പുണ്ണ്യമേ.. ജതിസ്വരലയ ബന്ധനം
ധന്യമീ.. മുഖമനസുഖ സംഗമം
മൗനം പോലും പാടും
കാലം നിന്നു തേങ്ങും
മൗനം പോലും പാടും
കാലം നിന്നു തേങ്ങും
ഒാ...ഒാ..ഒാ...ഒാ....
സുഖകരമൊരു നൊമ്പരം

ആലാപനം... തേടും തായ്മനം....
ആലാപനം... തേടും തായ്മനം
വാരിളം പൂവേ..
ആരീരം പാടാൻ ..
താരിളം തേനേ ....
ആരിരോ ആരോ..
ആലാപനം തേടും തായ്മനം...



Aalapanam Thedum Karaoke with Lyrics